Friday, December 16, 2011

ശേഷ-കര്‍മ തിരസ്കാരം

കളിയും ചിരിയും മറക്കാതെ യോര്‍മയില്‍
തെളിയുന്ന നേരം തിരിഞ്ഞെത്തിയും
തിലദാന മേല്ക്കാന്‍ മടിശ്ശീല നീട്ടുന്ന
നിലയില്‍ വരില്ല ഞാന്‍ നിന്‍റെ മുന്നില്‍ .


(ഫല ധന്യ മേകാന്‍ വരുന്നെന്നതില്‍ പരം തലമറ ന്നെ ണ്ണ ഞാന്‍ തെച്ചുമില്ല .)
ശവമേന്തിയകലുന്ന ശിവനാണ്ടി യാകില്ല
ശിവ ദാസ്യ മറിയുന്ന ശിവസാധകന്‍;
കലവും സകലവും സമഭാവ മേല്ക്കുന്ന
സഹനീയ ശീലമെനിക്ക് സ്വന്തം.

(ലീലെട്ടിയുടെ നിര്‍ദേശ പ്രകാരം അവളുടെ ശവസംസ്കരത്തിന്നു പോയില്ല . )

(പുറവങ്കര സുധാകരന്‍ നായര്‍ )

No comments: