Saturday, December 17, 2011

പൈതൃക ശ്രേഷ്ടി

ഇലവു കാക്കും കിളിപോലെ സഹാജരിന്‍
നില നിരച്ചതെന്‍ പൈതൃക ശ്രേഷ്ടിയാല്‍
നിലവും നിത്യമുദിക്കും കതിരോനും
നിര നിറച്ചും , നിമിത്തമായി നിസ്സമം!
അംഗ ഗണിത ക്രമ മല്ലാത്ത അംഗീകാരം
സംഗമ പ്രതിഭതന്‍ സഞ്ചിത സമാഹാരം :
ക്ഷേത്ര ഗണിത ത്രയം ക്ഷത ത്രാണന തന്ത്രം
ക്ഷേത്രപാലധീശം . ക്ഷത്രീയ സുരക്ഷിതം .
(മതില്‍ കെട്ടി മറച്ചാലും മനുഷ്യ സ്നേഹം വീണ്ടും
മതിക്കാതെ മതില്‍ ചാടും മദ മത്സരങ്ങളാല്‍ )

Friday, December 16, 2011

ശേഷ-കര്‍മ തിരസ്കാരം

കളിയും ചിരിയും മറക്കാതെ യോര്‍മയില്‍
തെളിയുന്ന നേരം തിരിഞ്ഞെത്തിയും
തിലദാന മേല്ക്കാന്‍ മടിശ്ശീല നീട്ടുന്ന
നിലയില്‍ വരില്ല ഞാന്‍ നിന്‍റെ മുന്നില്‍ .


(ഫല ധന്യ മേകാന്‍ വരുന്നെന്നതില്‍ പരം തലമറ ന്നെ ണ്ണ ഞാന്‍ തെച്ചുമില്ല .)
ശവമേന്തിയകലുന്ന ശിവനാണ്ടി യാകില്ല
ശിവ ദാസ്യ മറിയുന്ന ശിവസാധകന്‍;
കലവും സകലവും സമഭാവ മേല്ക്കുന്ന
സഹനീയ ശീലമെനിക്ക് സ്വന്തം.

(ലീലെട്ടിയുടെ നിര്‍ദേശ പ്രകാരം അവളുടെ ശവസംസ്കരത്തിന്നു പോയില്ല . )

(പുറവങ്കര സുധാകരന്‍ നായര്‍ )